ടവര്‍നിര്‍മാണം നിര്‍ത്തിവെക്കണം
-സോളിഡാരിറ്റി
-സോളിഡാരിറ്റി
തളിപ്പറമ്പ്:
നരിക്കോട് ഹരിജന്‍ കോളനിയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നിടത്ത്
ടവര്‍ നിര്‍മിക്കാനുള്ള നീക്കത്തില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്ന്
സോളിഡാരിറ്റി തളിപ്പറമ്പ് ഏരിയാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ഇരകളാക്കപ്പെടുന്നവരുടെ ചെറുത്തുനില്‍പുകളെ പൊലീസിനെ ഉപയോഗിച്ച്
നേരിടുന്ന പ്രവണത തുടരുകയാണെങ്കില്‍ പൊതുജനങ്ങളെ അണിനിരത്തി ശക്തമായ
സമരപരിപാടികള്‍ക്ക് സോളിഡാരിറ്റി നേതൃത്വംനല്‍കുമെന്ന് സെക്രട്ടേറിയറ്റ്
മുന്നറിയിപ്പ് നല്‍കി. ഏരിയാ പ്രസിഡന്‍റ് സി.എച്ച്. മിഫ്താഫ് അധ്യക്ഷത
വഹിച്ചു. കെ.കെ. ഖാലിദ്, മുസദ്ദിഖ്, ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment