സോളിഡാരിറ്റിയെക്കുറിച്ച് താങ്കൾ
എന്തെങ്കിലുമൊക്കെ കേട്ടിരിക്കും. പത്ത് വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ
രൂപീകൃതമായ ഒരു യുവജനസംഘടനയാണത്. കുറഞ്ഞകാലം കൊണ്ട് മലയാളി ജീവിതത്തിലെ
സജീവ സാന്നിധ്യമായി അത് മാറിക്കഴിഞ്ഞു. അതിനെ സ്നേഹിക്കുന്നവരും
വെറുക്കുന്നവരുമുണ്ട്; വെറുപ്പിക്കാൻ ശ്രമിക്കുന്നവരുമുണ്ട്.
അനുകൂലിക്കുന്നവരും എതിർക്കുന്നവരുമുണ്ട്. പക്ഷേ, ആർക്കും അവഗണിക്കാൻ
കഴിയാത്തവിധം നമ്മുടെ ജീവിതങ്ങൾക്കു മേൽ സോളിഡാരിറ്റിയുടെ സ്പർശമുണ്ട്.
താങ്കളും അത് അറിയുന്നുണ്ടാവും. യുവാക്കളുടെ കർമ്മശേഷിയെ മസ്സിലാക്കാനും
അതിനെ ശരിയായ രീതിയിൽ വഴിതിരിച്ചുവിടാനും ശ്രമിക്കുകയായിരുന്നു സോളിഡാരിറ്റി. നമ്മുടെ ചെറുപ്പക്കാർ ആകെ
നശിച്ചുപോയിരിക്കുന്നു, അവർ ആകെ അധർമ്മകാരികളാണ്, അവരെക്കൊണ്ട്
ഒന്നിനുംപറ്റില്ല, അരാഷ്ട്രീയവാദികളാണ്, ഇന്നത്തെ ചെറുപ്പക്കാർ മദ്യത്തിനും
മയക്കുമരുന്നിനും അടിപ്പെട്ടുപോയിരിക്കുന്നു.... എന്നു തുടങ്ങി ചെറുപ്പക്കാർക്കെതിരെ ഒട്ടുവളരെ പരാതികൾ നമ്മുടെ സമൂഹത്തിലുയരാറുണ്ട്.ഹൊ, പണ്ടത്തെ യുവാക്കൾ എത്ര
നല്ലവരായിരുന്നു, ഇന്നോ, എന്ന മട്ടിലാണ് അവരെപ്പോഴും ആശ്ചര്യാരോപണം
ഉയർത്താറുള്ളത്. ചെറുപ്പക്കാരെക്കുറിച്ച ഈ നിരാശ സോളിഡാരിറ്റിക്കില്ല.
യുവാക്കളെ നിരാശപ്പെടുത്തുകയും അവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നതിനോടും
സോളിഡാരിറ്റിക്ക് യോജിപ്പില്ല. ചെറുപ്പക്കാരെ കുറ്റപ്പെടുത്തി കാലം
കഴിക്കുകയല്ല, അവർക്ക് ദിശ നൽകുകയാണ് വേണ്ടതെന്ന് സോളിഡാരിറ്റി ആദ്യമേ
തീരുമാനിച്ചു. അതിന് ആദ്യമായി എന്തു വേണം? യുവാക്കളെ സംഘടിപ്പിക്കണം.

എന്റെ കയ്യക്ഷരങ്ങള്‍ വായിക്കുന്നവരെ, എന്റെ മരണത്തില്‍ നിങ്ങള്‍ കരയരുത്. ഇന്ന് ഞാന്‍ നിങ്ങളോടൊപ്പമാണെങ്കില് നാളെ മണ്ണിലാണ്.
ReplyDeleteഞാന്‍ ജീവിച്ചെങ്കില്‍ ഞാന്‍ നിന്നോടോപ്പമാണ്, മരിച്ചെങ്കില്‍ ഓര്‍മ്മകള്‍ ബാക്കിയാവും.
എന്നെ മറമാടിയിടത്തുകൂടി നടന്നു പോകുന്നവരെ, എന്റെ കാര്യമോര്‍ത്ത് നിങ്ങള്‍ അത്ഭുതം കൂറെണ്ടതില്ല...
കാരണം ഇന്നലെ ഞാന്‍ നിന്റെ കൂടെയാണ് നാളെ നീ എന്റെ കൂടെയും...
നീ ജനങ്ങളോടൊപ്പം സഹവസിക്കുക, നീ അവരെ ഇഷ്ടപ്പെട്ടാല്‍ അവര്‍ നിന്നോട് വാത്സല്യം കാണിക്കും, നിന്റെ മരണത്തില്‍ അവര്‍ കരയും. ഉദാരമായി അവരോടു പെരുമാറുക. അവര്‍ ഔദാര്യവാന്മാരായത് കൊണ്ടല്ല മറിച്ച് നീ ഔദാര്യവാനായത് കൊണ്ട്.
ഹൃദയമിടിപ്പുകണ്ട് നീ ജീവിതം അളക്കരുത്
ദുര്‍ഗന്ധം വഹിക്കുന്ന ഹൃദയം വാരിയെല്ലുകള്‍ക്കിടയില്‍ വഹിക്കുന്നവരെത്രയുണ്ട്...
മനസ്സാക്ഷി മരവിച്ച ഹൃദയങ്ങളുമുണ്ട്....
അങ്ങേ തീരത്ത് ശ്വാസം അടക്കിപ്പിടിച്ചവരുണ്ട്, അവരുടെ വികാരങ്ങളുടെ ശവമടക്ക് കഴിഞ്ഞിരിക്കുന്നു.
അവരുടെ കണ്ണുകളില്‍ അവരനുഭവിക്കുന്ന ദുഖത്തിന് നീ സാക്ഷ്യമാക്.
സമ്പാദനവും മൊഴി മാറ്റവും
www.facebook.com/ppabdullatheef