ടയര്‍ സംസ്കരണ ഫാക്ടറി അടച്ചുപൂട്ടണം -സോളിഡാരിറ്റി
കണ്ണൂര്‍: പരിയാരം പഞ്ചായത്തില്‍ പൊന്നുരുക്കിപ്പാറയിലെ പാരിസ്ഥിതിക
പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്ന ടയര്‍ സംസ്കരണ ഫാക്ടറി അടച്ചുപൂട്ടണമെന്ന്
സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ് ആവശ്യപ്പെട്ടു. പ്രതിഷേധങ്ങളെ
വകവെക്കാതെ കമ്പനിക്ക് പ്രവര്‍ത്തിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുന്ന
അധികാരികള്‍ക്കെതിരെ പ്രദേശവാസികള്‍ക്കൊപ്പം സോളിഡാരിറ്റിയും
സമരത്തിനിറങ്ങുമെന്ന് ജില്ലാ സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു. സമരത്തിന്
ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ്,
പി.സി. ശമീം, സി.എച്ച്. മിഫ്താഫ്, ശിഹാബ് പയ്യന്നൂര്‍ എന്നിവര്‍ സ്ഥലം
സന്ദര്‍ശിച്ചു.
No comments:
Post a Comment