സമാജ്വാദി കോളനിയോടുള്ള അവഗണന
അവസാനിപ്പിക്കണം- കെ. സാദിഖ്
കണ്ണൂര്‍::;: സമാജ്വദി കോളനിയോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണന തുടരാന്‍ സമ്മതിക്കില്ലെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ. സാദിഖ് പറഞ്ഞു. വര്‍ഷങ്ങളായി വാഗ്ദാനങ്ങള്‍ നല്‍കുകയും പിന്നീട് അധികാരികള്‍ തിരിഞ്ഞ് നോക്കാതിരിക്കുകയും ചെയ്യുന്നത് വളരെ ഖേദകരമാണ്. ഇനിയും ഈ വഞ്ചന അനുവദിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
സോളിഡാരിറ്റി സമാജ്വാദി യൂണിറ്റ് നടത്തിയ കളക്ടറേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാഥമിക ആവശ്യങ്ങള്‍ക്കുവേണ്ട സാനിറ്റേഷന്‍ സൌകര്യം ഏര്‍പ്പെടുത്തുക, കോളനിയിലെ ഓരോ കുടുംബത്തിനും നാല് സെന്റ് വീതം പതിച്ച് നല്‍കുക, വീട് നിര്‍മ്മിക്കാന്‍ ആവശ്യമായ സൌകര്യം ഒരുക്കി നല്‍കുക, സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കളക്ടറേറ്റ് ധര്‍ണ്ണ നടത്തിയത്. ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജമാല്‍ കടന്നപ്പള്ളി, പി.ടി. ബിന്ദു, പി.മിനി എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. മുഹമ്മദ് നിയാസ് സ്വാഗതവും ഇല്ല്യാസ് ടി.പി. നന്ദിയും പറഞ്ഞു. തുടര്‍ന്ന് സോളിഡാരിറ്റി സമാജ്വാദി യൂണിറ്റ് സെക്രട്ടറി പി. മിനി, കെ. മുഹമ്മദ് നിയാസ്, പി.ടി ബിന്ദു എന്നിവര്‍ കളക്ടര്‍ക്ക് നിവേദനം നല്‍കി.
No comments:
Post a Comment