| സമാജ്വാദി കോളനി നിവാസികള്‍ പ്രസിഡന്റിന് നിവേദനം നല്‍കി. |
| സോളിഡാരിറ്റി പത്താം വാര്‍ഷികത്തിന്റെ ഭാഗമായി സോളിഡാരിറ്റി സേവന വിഭാഗം ജില്ലാ ആശുപത്രിയില്‍ നവീകരിച്ച പോസ്റ് ഓപ്പറേറ്റീവ് വാര്‍ഡിന്റെ സമര്‍പ്പണം സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ് നിര്‍വ്വഹിക്കുന്നു. |
സമാജ്വാദി കോളനി: ഭൂ രഹിതര്‍ക്ക് ഉടന്‍ ഭൂമി
പതിച്ചു നല്‍കണം -പി.ഐ. നൌഷാദ്
കണ്ണൂര്‍: സമാജ്വാദി കോളനി നിവാസികളോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്നും ഭൂരഹിതരായ മുഴുവന്‍ പേരേയും ‘സീറോ ലാന്റ് ലെസ്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂമി ലഭ്യമാക്കാന്‍ അടിയന്തിര നടപടി കൈകൊള്ളണമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ് ആവശ്യപ്പെട്ടു. ജില്ലയില്‍ സോളിഡാരിറ്റി മുന്‍കൈയ്യെടുത്ത് നടത്തുന്ന സമര സേവന മേഖലയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി കോളനിയിലെത്തിയതായിരുന്നു അദ്ദേഹം. മുഖ്യധാരാ രാഷ്ട്രീയ ഭരണ വര്‍ഗ്ഗം കൈയ്യൊഴിഞ്ഞ നിരാലംബരായ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവും കരുത്തും പകരുക എന്നത് സോളിഡാരിറ്റിയുടെ ദൌത്യമാണ്. ജനാധിപത്യ ബോധമുള്ള മുഴുവന്‍ ആളുകളുടേയും പിന്തുണ ഈ വിഷയത്തില്‍ ഉണ്ടാവണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പുരുഷോത്തമന്‍, പി. മിനി, ബിന്ദു തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. കോളനി നിവാസികള്‍ പ്രസിഡന്റിന് നിവേദനം നല്‍കി.
സോളിഡാരിറ്റി പത്താം വാര്‍ഷികത്തിന്റെ ഭാഗമായി സോളിഡാരിറ്റി സേവന വിഭാഗം ജില്ലാ ആശുപത്രിയില്‍ നവീകരിച്ച പോസ്റ് ഓപ്പറേറ്റീവ് വാര്‍ഡിന്റെ സമര്‍പ്പണം സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ് നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. പ്രീത, ആര്‍.എം.ഒ. ഡോ. സന്തോഷ്, മറിയക്കുട്ടി എന്നിവര്‍ സംസാരിച്ചു. സിസ്റര്‍ സുനിത നന്ദി പറഞ്ഞു.
മാലിന്യ വിരുദ്ധ സമര പോരാളികള്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചു കൊണ്ട് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പെട്ടിപ്പാലം സന്ദര്‍ശിക്കുകയും സമര പ്രവര്‍ത്തകരുമായി സംവദിക്കുകയും ചെയ്തു. മുതിര്‍ന്ന സമര പ്രവര്‍ത്തകരായ കെ.പി. അബൂബക്കര്‍, അഹ്മദ് കുന്നോത്ത് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
പ്രസിഡന്റിന് സമരത്തില്‍ പങ്കെടുത്ത ആദില്‍ ഷാ, ആമിര്‍ ഷാ, ഇസ്സ, ഫലാഹ്, നാസിം, നിസാം, എന്നീ കുട്ടികള്‍ ഉപഹാരം നല്‍കി.
പൊതുജനാരോഗ്യ സംരക്ഷണ സമിതി ചെയര്‍മാന്‍ പി.എം. അബ്ദുന്നാസര്‍, ഫാറൂഖ് ഉസ്മാന്‍, സാദിഖ് ഉളിയില്‍,പി.എം. മുനീര്‍ ജമാല്‍, കെ.പി. ഫിര്‍ദൌസ് എന്നിവര്‍ സംസാരിച്ചു.
പര്യടനത്തില്‍ കെ.എം. മഖ്ബൂല്‍, ടി.കെ. മുഹമ്മദ് റിയാസ് കെ.കെ. ഫൈസല്‍, കെ. നിയാസ്, കെ. സക്കരിയ്യ, ഫൈസല്‍ മാടായി എന്നിവര്‍ അനുഗമിച്ചു.
No comments:
Post a Comment