സര്‍ക്കാര്‍ ഭൂമിയില്‍ സര്‍ക്കാര്‍ ഗാരണ്ടിയില്‍ നിര്‍മ്മിക്കപ്പെട്ട പരിയാരം മെഡിക്കല്‍ കോളേജ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാറിമാറി പിടിച്ചടക്കാനും , പണം ധൂര്‍ത്തടിക്കാനും, ഇഷ്ടക്കാരെ തിരുകിക്കയറ്റാനുമുള്ള ഇടമായി ഇനിയും മുന്നോട്ട് പോകാന്‍ അനുവദിക്കരുതെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു................. പരിയാരം പഞ്ചായത്തില്‍ പൊന്നുരുക്കിപ്പാറയിലെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്ന ടയര്‍ സംസ്കരണ ഫാക്ടറി അടച്ചുപൂട്ടണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ് ആവശ്യപ്പെട്ടു............... അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ ഡോക്ടറെ ശസ്ത്രക്രിയ നടത്തുന്നതിനിടെ പുറത്താക്കല്‍ നോട്ടീസ് നല്‍കിയ പരിയാരം മെഡിക്കല്‍ കോളജ് മാനേജ്മെന്‍റിന്‍െറ നടപടി ക്രൂരമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു............... കണ്ണൂര്‍ ജില്ലാ പരിധിയില്‍ പഠിക്കുന്ന നിര്‍ധനരായ എംബിബിഎസ് വിദ്യാര്‍ഥിക്ക് സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സ്കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനിച്ചു............. ചാല പ്രദേശത്ത് സര്‍വതും നഷ്ടപ്പെട്ട വ്യാപാരികളുടെ കാര്യത്തില്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് സോളിഡാരിറ്റി എടക്കാട് ഏരിയ ആവശ്യപ്പെട്ടു........

Tuesday, April 16, 2013

അന്യസംസ്ഥാനത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നിയമ പരിരക്ഷ ലഭിക്കുന്നില്ല


സനു കുര്യാക്കോസ്, അജ്മല്‍, ദീപക്…. റാഗിങ് മരണം:
അന്യസംസ്ഥാനത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നിയമ പരിരക്ഷ ലഭിക്കുന്നില്ല


കണ്ണൂര്‍:;: കേരളത്തില്‍ നിന്നും അന്യസംസ്ഥാനത്ത് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ സുരക്ഷിതരല്ലെന്നും റാഗിങിന് ഇരയായി മരണപ്പെടുന്നവര്‍ക്ക് നിയമ സഹായവും സാമ്പത്തിക സഹായവും ലഭ്യമാകുന്നില്ലെന്നും സോളിഡാരിറ്റി വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ റാഗിങില്‍ മരണപ്പെട്ട വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ പറഞ്ഞു. അന്യസംസ്ഥാനത്ത് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ സുരക്ഷിതരല്ല. അപകടത്തില്‍ പെടുന്ന വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നിയമ പരിരക്ഷ ലഭ്യമാക്കുക, നഷ്ടപരിഹാരം നല്‍കുക, വിദ്യാഭ്യാസ വായ്പ എഴുതി തള്ളുക, സംസ്ഥാനത്ത് വിദ്യാര്‍ഥികളുടെ വിഷയം കൈകാര്യം ചെയ്യാന്‍ ഒരു മോണിറ്ററിംഗ് സെല്‍ രൂപീകരിക്കുക, ജനപ്രിതിനിധികള്‍ ഫലപ്രദമായി ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു. 
2008 ഫെബ്രുവരി 11 ന് തമിഴ്നാട് ഈറോഡില്‍ മാരിയമ്മന്‍ ആര്‍ട്സ് & സയന്‍സ് കാറ്ററിംഗ് കോളേജില്‍ ക്രൂരമായ റാഗിങ്ങിന് ഇരയായി ചവിട്ടി കൊലപ്പെടുത്തിയ സനുകുര്യാക്കോസിന്റെ പ്രതികളെ അറസ്റ് ചെയ്തെങ്കിലും പ്രോസിക്യൂഷന്റെ പിടിപ്പുകേട് കാരണം കേസ് ദുര്‍ബലമാവുകയായിരുന്നു. പണംകൊണ്ടും അധികാരം കൊണ്ടും പിടിപാടുള്ള മലയാളികളായ പ്രതികള്‍ സാക്ഷികളേയും പ്രോസിക്യൂഷനെയും സ്വാധീനിച്ചു കൊണ്ടാണ് കേസുകള്‍ ദുര്‍ബലമായത്. അന്യസംസ്ഥാനത്തായതിനാല്‍ നിയമ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും മറ്റുംപല ബുദ്ധിമുട്ടുകള്‍ സഹിച്ചു. എന്നിട്ടും നീതി ലഭ്യമായില്ല. ഇതുവരെ വിദ്യാഭ്യാസ വായ്പ എഴുതി തള്ളുകയോ, നഷ്ടപരിഹാരം ലഭിക്കുകയോ ചെയ്തിട്ടില്ല.
അജ്മല്‍ മരണപ്പെട്ടിട്ട് ഒരു വര്‍ഷം കഴിഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞിട്ടും  മറ്റ് നടപടികള്‍ സ്വീകരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. വകുപ്പുകള്‍ മാറ്റി കേസ് ദുര്‍ബലപ്പെടുത്താനുള്ള ശ്രമം നടക്കുന്നു എന്നാണ് അറിയാന്‍ സാധിക്കുന്നത്. കേസ് സി.ബി.ഐ. അന്വേഷിക്കണം. ഇതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.  ഇപ്പോള്‍ മരണപ്പെട്ട ദീപകിന്റെ വിഷയത്തിലും ഇതേ രീതികള്‍ തന്നെയാണ് അധികൃതരുടെ ഭാഗത്ത് നിന്നും സംഭവിക്കുക. ഈ മൂന്ന് പേരുടെയും പ്രതികള്‍ മലയാളികളാണെന്നതാണ്  കേസിന്റെ ഗൌരവം വര്‍ധിപ്പിക്കുന്നത്. 
ദൌര്‍ഭാഗ്യവാന്‍മാരും, ദുര്‍ബലരും പാവപ്പെട്ടവരുമായ ഇരകളുടെ രക്ഷിതാക്കളെ ജനപ്രതിനിധികള്‍ സഹായിക്കുകയും നിയമഹായങ്ങള്‍ ഉറപ്പുവരുത്തുകയും വേണം.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍, ജില്ലാ സെക്രട്ടറി ടി.പി. ഇല്ല്യാസ് സനുവിന്റെ അച്ഛന്‍ കുര്യാക്കോസ്,  അജ്മലിന്റെ ഉമ്മ സൌദ പി.എം, മൂത്താപ്പ അബ്ദുള്ള എന്‍, സംബന്ധിച്ചു.

No comments:

Post a Comment