സര്‍ക്കാര്‍ ഭൂമിയില്‍ സര്‍ക്കാര്‍ ഗാരണ്ടിയില്‍ നിര്‍മ്മിക്കപ്പെട്ട പരിയാരം മെഡിക്കല്‍ കോളേജ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാറിമാറി പിടിച്ചടക്കാനും , പണം ധൂര്‍ത്തടിക്കാനും, ഇഷ്ടക്കാരെ തിരുകിക്കയറ്റാനുമുള്ള ഇടമായി ഇനിയും മുന്നോട്ട് പോകാന്‍ അനുവദിക്കരുതെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു................. പരിയാരം പഞ്ചായത്തില്‍ പൊന്നുരുക്കിപ്പാറയിലെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്ന ടയര്‍ സംസ്കരണ ഫാക്ടറി അടച്ചുപൂട്ടണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ് ആവശ്യപ്പെട്ടു............... അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ ഡോക്ടറെ ശസ്ത്രക്രിയ നടത്തുന്നതിനിടെ പുറത്താക്കല്‍ നോട്ടീസ് നല്‍കിയ പരിയാരം മെഡിക്കല്‍ കോളജ് മാനേജ്മെന്‍റിന്‍െറ നടപടി ക്രൂരമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു............... കണ്ണൂര്‍ ജില്ലാ പരിധിയില്‍ പഠിക്കുന്ന നിര്‍ധനരായ എംബിബിഎസ് വിദ്യാര്‍ഥിക്ക് സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സ്കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനിച്ചു............. ചാല പ്രദേശത്ത് സര്‍വതും നഷ്ടപ്പെട്ട വ്യാപാരികളുടെ കാര്യത്തില്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് സോളിഡാരിറ്റി എടക്കാട് ഏരിയ ആവശ്യപ്പെട്ടു........

Tuesday, April 2, 2013

സോളിഡാരിറ്റി പ്രവര്‍ത്തനഫണ്ട് ഉദ്ഘാടനം


സോളിഡാരിറ്റി പ്രവര്‍ത്തനഫണ്ട്
ഉദ്ഘാടനം
കണ്ണൂര്‍: സോളിഡാരിറ്റി യൂത്ത ്മൂവ്മെന്‍റ  പ്രവര്‍ത്തനഫണ്ട് സമാഹരണത്തിന്  ജില്ലയില്‍ തുടക്കം.  വാണിദാസ് എളയാവൂര്‍ ജില്ല പ്രസിഡന്റ്‌  ഫാറൂഖ് ഉസ്മാന് തുക നല്‍കി  ഉദ്ഘാടനം ചെയ്തു. വാരത്തെ വാണിദാസ് എളയാവൂരിന്‍െറ ഭവനത്തില്‍ നടന്ന പരിപാടിയില്‍ , ടി.പി. ഇല്യാസ്, പി.കെ. മുഹമ്മദ് സാജിദ്, കെ.എന്‍. ജുറൈജ്, ഫൈസല്‍ വാരം എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment