സോളിഡാരിറ്റി വാഹനജാഥക്ക് ശ്രീകണ്ഠപുരത്ത് നല്‍കിയ സ്വീകരണത്തില്‍ യു.കെ. സെയ്ത് സംസാരിക്കുന്നു
സോളിഡാരിറ്റി വാഹനജാഥക്ക് സ്വീകരണം
ശ്രീകണ്ഠപുരം:
സോളിഡാരിറ്റി ജില്ലാ വാഹനജാഥക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി.
'പുതിയ കേരളത്തിന് നമ്മള്‍ ചെറുപ്പക്കാരുടെ കൈയൊപ്പ്' എന്ന പ്രമേയം
ഉയര്‍ത്തിപ്പിടിച്ചുള്ള സോളിഡാരിറ്റി പ്രചാരണ കാമ്പയിന്റെ ഭാഗമായുള്ള
ജാഥക്ക് ഞായറാഴ്ച മയ്യില്‍, പെരുവളത്തുപറമ്പ്, ശ്രീകണ്ഠപുരം, ചെങ്ങളായി,
പാവനൂര്‍മൊട്ട, ചൂളിയാട് കടവ്, പയ്യാവൂര്‍, നുച്ചിയാട്, ഉളിക്കല്‍,
ബ്ലാത്തൂര്‍ എന്നീ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. ശ്രീകണ്ഠപുരത്ത് നടന്ന
സ്വീകരണ പരിപാടി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.എം. ഷഫീഖ് ഉദ്ഘാടനം
ചെയ്തു. കെ. സക്കറിയ, യു.കെ. സെയ്ത് തുടങ്ങിയവര്‍ സംസാരിച്ചു.
No comments:
Post a Comment