പെട്ടിപ്പാലത്ത് സംഘര്‍ഷം; ലാത്തിച്ചാര്‍ജ്
തലശ്ശേരി: പെട്ടിപ്പാലത്തെ മാലിന്യവിരുദ്ധ സമരമുഖത്ത് പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ സ്ത്രീകളും കുട്ടികളുമടക്കം 15 പേര്‍ക്ക് പരിക്കേറ്റു. മാലിന്യവിരുദ്ധ സമരസമിതി നേതാക്കളടക്കം 58 പേര്‍ അറസ്റ്റിലായി. ഇതില്‍ 21 പേര്‍ സ്ത്രീകളാണ്. പ്രഭാതസവാരിക്കിറങ്ങിയ അധ്യാപകനെയും പൊലീസ് പിടികൂടി. സമരക്കാര്‍ സംഘടിക്കാതിരിക്കാന്‍ ഒരു കിലോമീറ്റര്‍ അകലെ വരെ വളഞ്ഞ പൊലീസ് വീട്ടില്‍ അതിക്രമിച്ചുകയറി വിദ്യാര്‍ഥിയെ മര്‍ദിച്ചു. സംഘര്‍ഷം ശമിച്ചശേഷം ദേശീയപാതയില്‍ കൂടി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് കല്ളേറുണ്ടായി.
അതിനിടെ, മാലിന്യം കൊണ്ടുവന്ന തലശ്ശേരി നഗരസഭയുടെ ടിപ്പര്‍ ലോറി പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ടില്‍ കത്തിച്ചു. ഇതിനുപിന്നില്‍ ആരെന്ന് വ്യക്തമല്ല.
സംഭവത്തില്‍ പ്രതിഷേധിച്ച് തലശ്ശേരിയില്‍ രാവിലെ 11 മുതലും ന്യൂമാഹി ഗ്രാമപഞ്ചായത്തില്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് വരെയും ഹര്‍ത്താലാചരിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ നാലരക്കാണ് കൃത്യമായ ആസൂത്രണത്തോടെ തലശ്ശേരി ഡിവൈ.എസ്.പി എ.പി ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ 400ഓളം വരുന്ന വന്‍ പൊലീസ് സംഘം പെട്ടിപ്പാലത്തത്തെിയത്. തലശ്ശേരി സി.ഐ എം.പി. വിനോദ്, എസ്.ഐ ബിജു ജോണ്‍ ലൂക്കോസ്, ധര്‍മടം എസ്.ഐ ജയരാജ്, ന്യൂമാഹി എസ്.ഐ ഷാജി പട്ടേരി എന്നിവരുടെ നേതൃത്വത്തില്‍ വനിതാ പൊലീസുകാരടക്കം സുസജ്ജമായിരുന്നു പൊലീസ്. മൂന്നോളം സമരപ്പന്തലുകള്‍ പൊളിച്ചുമാറ്റിയ പൊലീസ് സമീപത്തെ എല്ലാ രാഷ്ട്രീയ, യുവജന സംഘടനകളുടെ കൊടികളും അഴിച്ച് തീകൊടുത്തു.
പന്തലിലുണ്ടായിരുന്ന രാഷ്ട്രപിതാവിന്‍െറ ചിത്രവും തീവെച്ച് നശിപ്പിച്ചതായി ആരോപണമുണ്ട്. നഗരസഭയുടെ അഞ്ച് മാലിന്യവണ്ടികള്‍ ഒന്നൊന്നായി ട്രഞ്ചിങ് ഗ്രൗണ്ടിലേക്ക് പ്രവേശിച്ചു. ഈ സമയം സമരക്കാരടക്കം നാട്ടുകാര്‍ എത്തിയെങ്കിലും പൊലീസ് തടഞ്ഞു.
രാവിലെ നടക്കാനിറങ്ങിയ കൊടുവള്ളി ഗവ. വി.എച്ച്.എസ് സ്കൂളിലെ അധ്യാപകന്‍ എ.കെ. അഷ്റഫിനെ മര്‍ദിച്ച് ജീപ്പില്‍ കയറ്റി. ബസ് കാത്തിരുന്ന, സമരവുമായി ബന്ധമില്ലാത്ത പലരേയും അടിച്ചോടിച്ചതായി പറയുന്നു.
പെട്ടിപ്പാലം പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍, മദേഴ്സ് എഗേന്‍സ്റ്റ് വേസ്റ്റ് നേതാവ് ജബീന ഇര്‍ഷാദ്, വിശാല സമരമുന്നണി ചെയര്‍മാന്‍ എന്‍.വി. അജയകുമാര്‍, മാലിന്യവിരുദ്ധ സമിതി നേതാവ് സിദ്ദീഖ് സന, സ്ഥലത്തത്തെിയ സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ് എന്‍.എം. ഷഫീഖ് എന്നിവരുള്‍പ്പെടെ 40 ഓളം പേരെ അസ്റ്റ് ചെയ്തു. തുടര്‍ന്ന് രാവിലെ 8.30ഓടെ സംയുക്തസമരസമിതി നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തവെ പ്രകോപനമില്ലാതെ പൊലീസ് പ്രകടത്തിനിടയിലേക്ക് ഇരച്ചുകയറി ലാത്തിച്ചാര്‍ജ് നടത്തി. ഡിവൈ.എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു ഇത്. പലരേയും വളഞ്ഞിട്ട് മര്‍ദിച്ചു. പരിക്കേറ്റ 15 പേരില്‍ 10 പേര്‍ സ്ത്രീകളാണ്. ഏഴും പത്തും വയസ്സുള്ള കുട്ടികളും പരിക്കേറ്റവരി ലുള്‍പ്പെടും. ഈ സമയമാണ് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് കല്ളേറുണ്ടായത്. കല്ളേറില്‍ ബസിന്‍െറ ചില്ല് തകര്‍ന്നു.
11.30ഓടെയാണ് ട്രഞ്ചിങ് ഗ്രൗണ്ടില്‍ നഗരസഭയുടെ KL 58 D7187 ടിപ്പര്‍ ലോറിക്ക് ദുരൂഹസാഹചര്യത്തില്‍ തീപിടിച്ചത്. പൊലീസ് ബന്തവസ്സുള്ള സമയത്താണ് വാഹനം കത്തിയത്. വാഹനത്തിന് തീവെച്ചതെന്ന് കരുതുന്നയാളെ പൊലീസ് നോക്കിനില്‍ക്കേ കടലില്‍ നിന്ന് ബോട്ടത്തെി രക്ഷപ്പെടുത്തി കൊണ്ടുപോയി. പരിക്കേറ്റ 15 പേരെയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറസ്റ്റ് ചെയ്തവരില്‍ 19 പേര്‍ വൈകീട്ട് ജാമ്യമെടുത്തു.
സമരമുഖത്ത് കുട്ടികളെ പങ്കെടുപ്പിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് 23ാം വകുപ്പനുസരിച്ച് കേസെടുത്തതായി ഡിവൈ. എസ്.പി വ്യക്തമാക്കി.
അറസ്റ്റിലായ നാലുപേരൊഴികെ മറ്റുള്ളവര്‍ക്ക് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് നിഷ ജാമ്യം അനുവദിച്ചു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ് എന്‍.എം. ശഫീഖ്, സാഹില്‍, കെ.പി. അര്‍സു തുടങ്ങിയവര്‍ക്കാണ് ജാമ്യം നിഷേധിച്ചത്. ഇവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

No comments:
Post a Comment