സര്‍ക്കാര്‍ ഭൂമിയില്‍ സര്‍ക്കാര്‍ ഗാരണ്ടിയില്‍ നിര്‍മ്മിക്കപ്പെട്ട പരിയാരം മെഡിക്കല്‍ കോളേജ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാറിമാറി പിടിച്ചടക്കാനും , പണം ധൂര്‍ത്തടിക്കാനും, ഇഷ്ടക്കാരെ തിരുകിക്കയറ്റാനുമുള്ള ഇടമായി ഇനിയും മുന്നോട്ട് പോകാന്‍ അനുവദിക്കരുതെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു................. പരിയാരം പഞ്ചായത്തില്‍ പൊന്നുരുക്കിപ്പാറയിലെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്ന ടയര്‍ സംസ്കരണ ഫാക്ടറി അടച്ചുപൂട്ടണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ് ആവശ്യപ്പെട്ടു............... അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ ഡോക്ടറെ ശസ്ത്രക്രിയ നടത്തുന്നതിനിടെ പുറത്താക്കല്‍ നോട്ടീസ് നല്‍കിയ പരിയാരം മെഡിക്കല്‍ കോളജ് മാനേജ്മെന്‍റിന്‍െറ നടപടി ക്രൂരമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു............... കണ്ണൂര്‍ ജില്ലാ പരിധിയില്‍ പഠിക്കുന്ന നിര്‍ധനരായ എംബിബിഎസ് വിദ്യാര്‍ഥിക്ക് സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സ്കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനിച്ചു............. ചാല പ്രദേശത്ത് സര്‍വതും നഷ്ടപ്പെട്ട വ്യാപാരികളുടെ കാര്യത്തില്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് സോളിഡാരിറ്റി എടക്കാട് ഏരിയ ആവശ്യപ്പെട്ടു........

Sunday, July 29, 2012

പൗരബോധവും പരജീവിസ്നേഹവും വളരണം -പി.ഐ. നൗഷാദ്

പൗരബോധവും പരജീവിസ്നേഹവും
വളരണം  -പി.ഐ. നൗഷാദ്
ന്യൂമാഹി: സമരങ്ങളിലേര്‍പ്പെടുന്നതിലൂടെ പൗരബോധവും സാമൂഹികബോധവും പരജീവി സ്നേഹവും വളര്‍ന്നുവരണമെന്ന് സോളിഡാരിറ്റി സംസ്ഥാന അധ്യക്ഷന്‍ പി.ഐ. നൗഷാദ്. വേദനയനുഭവിക്കുന്നവരും പീഡിപ്പിക്കപ്പെടുന്നവരുമായ ജനവിഭാഗങ്ങളുടെ മോചനത്തിനായി അണിചേരാനുള്ള മനസ്സ് വളര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. പെട്ടിപ്പാലം സമരപ്പന്തലില്‍ ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  മന്ത്രിമാരില്‍ പോലും ശതകോടീശ്വരന്മാരാണ് ഏറെയും. അതിനാല്‍ തന്നെ ഇവര്‍ ആസൂത്രണം ചെയ്യുന്ന വികസന പരിപാടികളും പദ്ധതികളുമെല്ലാം ജനവിരുദ്ധമാവുകയാണ്. ഈ പദ്ധതികളുടെ ബുള്‍ഡോസര്‍ ചക്രങ്ങളില്‍പെട്ട് കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളൊന്നും തയാറാവുന്നില്ല. ഈ അവസ്ഥയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി സമരം ചെയ്യുന്നവര്‍  സ്വന്തം പ്രശ്നങ്ങളില്‍ മാത്രം ഒതുങ്ങാതെ പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ രംഗത്തിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിനെ ഉപയോഗിച്ച് പെട്ടിപ്പാലം സമരം തകര്‍ക്കാനുള്ള നഗരസഭയുടെ ധാര്‍ഷ്ട്യം അവസാനിപ്പിക്കണം.
രാഷ്ട്രീയ നേതാക്കളും സര്‍ക്കാറും തലശ്ശേരി നഗരസഭയുടെ തെറ്റായ നടപടികളെ എതിര്‍ക്കാന്‍ ഇനിയെങ്കിലും തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ടി.കെ. മുഹമ്മദലി ആമുഖഭാഷണം നടത്തി. പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. ജബീന ഇര്‍ഷാദ് സ്വാഗതം പറഞ്ഞു.

No comments:

Post a Comment