സര്‍ക്കാര്‍ ഭൂമിയില്‍ സര്‍ക്കാര്‍ ഗാരണ്ടിയില്‍ നിര്‍മ്മിക്കപ്പെട്ട പരിയാരം മെഡിക്കല്‍ കോളേജ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാറിമാറി പിടിച്ചടക്കാനും , പണം ധൂര്‍ത്തടിക്കാനും, ഇഷ്ടക്കാരെ തിരുകിക്കയറ്റാനുമുള്ള ഇടമായി ഇനിയും മുന്നോട്ട് പോകാന്‍ അനുവദിക്കരുതെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു................. പരിയാരം പഞ്ചായത്തില്‍ പൊന്നുരുക്കിപ്പാറയിലെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്ന ടയര്‍ സംസ്കരണ ഫാക്ടറി അടച്ചുപൂട്ടണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ് ആവശ്യപ്പെട്ടു............... അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ ഡോക്ടറെ ശസ്ത്രക്രിയ നടത്തുന്നതിനിടെ പുറത്താക്കല്‍ നോട്ടീസ് നല്‍കിയ പരിയാരം മെഡിക്കല്‍ കോളജ് മാനേജ്മെന്‍റിന്‍െറ നടപടി ക്രൂരമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു............... കണ്ണൂര്‍ ജില്ലാ പരിധിയില്‍ പഠിക്കുന്ന നിര്‍ധനരായ എംബിബിഎസ് വിദ്യാര്‍ഥിക്ക് സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സ്കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനിച്ചു............. ചാല പ്രദേശത്ത് സര്‍വതും നഷ്ടപ്പെട്ട വ്യാപാരികളുടെ കാര്യത്തില്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് സോളിഡാരിറ്റി എടക്കാട് ഏരിയ ആവശ്യപ്പെട്ടു........

Sunday, July 29, 2012

ഐക്യദാര്‍ഢ്യ-പ്രതിഷേധ സംഗമം നടത്തി

 
ഐക്യദാര്‍ഢ്യ-പ്രതിഷേധ സംഗമം നടത്തി
ന്യൂമാഹി: സമരം നാലാം മാസത്തിലേക്കു കടക്കുന്ന വേളയില്‍ പെട്ടിപ്പാലത്ത് വന്‍ ഐക്യദാര്‍ഢ്യ^പ്രതിഷേധ സംഗമം നടത്തി. പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലാണ് സംഗമം സംഘടിപ്പിച്ചത്. പഞ്ചായത്തിന്റെയും ജനങ്ങളുടെയും തീരുമാനത്തെ മറികടന്ന് പെട്ടിപ്പാലത്ത് മാലിന്യം തള്ളുമെന്ന് പ്രഖ്യാപിച്ച മന്ത്രി കെ.സി. ജോസഫും സര്‍വകക്ഷി നേതാക്കളും നാട്ടുകാരോട് മാപ്പു പറയുക, സമരത്തോടൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും വാക്കുപാലിക്കുക, കോടതിവിധി മറികടന്ന് മാലിന്യം തള്ളുമെന്നും പ്ലാന്റ് നിര്‍മിക്കുമെന്നും പറയുന്ന നഗരസഭാധ്യക്ഷതയും ഉപാധ്യക്ഷനും ധാര്‍ഷ്ട്യം വെടിയുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിയ പ്രതിഷേധ സംഗമം സോളിഡാരിറ്റി ജില്ല സെക്രെട്ടറി  കെ. സാദിഖ് ഉദ്ഘാടനം ചെയ്തു. പള്ളിപ്രം പ്രസന്നന്‍, ടി.കെ. മുഹമ്മദലി, മധു കക്കാട്, ബഷീര്‍ കളത്തില്‍, പി. ഷറഫുദ്ദീന്‍, വി.വി. പ്രഭാകരന്‍, ജബീന ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു. പി.എം. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. റുബീന അനസ് സ്വാഗതവും നൌഷാദ് മാടോന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment