മണല്‍മാഫിയ-രാഷ്ട്രീയബന്ധം
അരാജകത്വമുണ്ടാക്കുന്നു -സോളിഡാരിറ്റി
അരാജകത്വമുണ്ടാക്കുന്നു -സോളിഡാരിറ്റി
കണ്ണൂര്‍: മണല്‍ മാഫിയ-രാഷ്ട്രീയ അവിശുദ്ധ ബന്ധം വമ്പിച്ച പരിസ്ഥിതി
ആഘാതത്തിനും നിര്‍മാണ മേഖലയുടെ പ്രതിസന്ധിക്കും കാരണമായിരിക്കുകയാണെന്ന്
സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. അനധികൃത മണല്‍കടത്ത്
നടത്തിയവരെ പൊലീസ് സ്റ്റേഷനില്‍നിന്ന് മോചിപ്പിക്കാന്‍ കെ. സുധാകരനും
കെ.എം. ഷാജിയും നടത്തിയ നീക്കത്തിലൂടെ രാഷ്ട്രീയ-മാഫിയ ബന്ധം മറനീക്കി
പുറത്തുവന്നിരിക്കുകയാണെന്ന് യോഗം ആരോപിച്ചു. മണല്‍വാരലും വിതരണവും
സുതാര്യവും കൊള്ളക്ക് പഴുതില്ലാത്ത രീതിയില്‍ ശാസ്ത്രീയവുമായി
പുന$ക്രമീകരിക്കാന്‍ അധികാരികള്‍ ആര്‍ജവം കാണിക്കണമെന്ന് സെക്രട്ടേറിയറ്റ്
ആവശ്യപ്പെട്ടു.
മണല്‍വാരല്‍ മേഖലയിലെ രാഷ്ട്രീയ പിന്തുണയോടെയുള്ള മാഫിയ പ്രവര്‍ത്തനങ്ങളെ തുറന്നുകാട്ടി സോളിഡാരിറ്റി പ്രക്ഷോഭം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. കെ.എം. മഖ്ബൂല്‍, ടി.പി. ഇല്യാസ്, എം.ബി. മുഹമ്മദ് ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.

No comments:
Post a Comment