നഴ്സുമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം
തളിപ്പറമ്പ്:
തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിക്ക് മുന്നില്‍ നഴ്സുമാര്‍ നടത്തുന്ന
സമരത്തിന് സോളിഡാരിറ്റി തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഐക്യദാര്‍ഢ്യം
പ്രഖ്യാപിച്ചു. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി സാദിഖ് ഉളിയില്‍
സമരപന്തലില്‍ അഭിവാദ്യം അര്‍പ്പിച്ച് സംസാരിച്ചു. ഐക്യദാര്‍ഢ്യ
പ്രകടനത്തിന് സി.എച്ച്. മിഫ്താഫ്, ഫൈസല്‍ മാടായി, കെ.കെ. ഖാലിദ്, വി.കെ.
മുനീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പെരുന്നാള്‍ ദിനത്തില്‍
നമസ്കാരത്തിനുശേഷം സ്ത്രീകളും കുട്ടികളും യുവാക്കളും സമരപന്തലിലേക്ക്
ഐക്യദാര്‍ഢ്യ യാത്ര നടത്തി. ജമാഅത്തെ ഇസ്ലാമി ഏരിയാ വൈസ് പ്രസിഡന്‍റ്
കെ.പി. ആദംകുട്ടി സംഗമം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്‍റ് സി.എച്ച്.
മിഫ്താഫ് അധ്യക്ഷത വഹിച്ചു.
.
.
No comments:
Post a Comment