കുറ്റവാളികളെ പിടികൂടണം -സോളിഡാരിറ്റി
തളിപ്പറമ്പ്: തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും ബൈക്ക് കത്തിക്കല്‍
തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ
പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സോളിഡാരിറ്റി തളിപ്പറമ്പ്
ഏരിയാ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡന്‍റ് സി.എച്ച്.
മിഫ്താഫ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞദിവസം സാമൂഹിക ദ്രോഹികള്‍
അഗ്നിക്കിരയാക്കിയ ഞാറ്റുവയല്‍ സി.എച്ച് റോഡിലെ ഫഹാമ വീട്ടില്‍ അനസ്
ഹാരിസിന്‍െറ ബൈക്കും സ്ഥലവും ഏരിയാ നേതാക്കളായ ഷെരീഫ്, സി.കെ. മുനവ്വിര്‍,
റംഷിദ്, ഖാലിദ്, മുസദ്ദിഖ് എന്നിവര്‍ സന്ദര്‍ശിച്ചു.

No comments:
Post a Comment