സര്‍ക്കാര്‍ ഭൂമിയില്‍ സര്‍ക്കാര്‍ ഗാരണ്ടിയില്‍ നിര്‍മ്മിക്കപ്പെട്ട പരിയാരം മെഡിക്കല്‍ കോളേജ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാറിമാറി പിടിച്ചടക്കാനും , പണം ധൂര്‍ത്തടിക്കാനും, ഇഷ്ടക്കാരെ തിരുകിക്കയറ്റാനുമുള്ള ഇടമായി ഇനിയും മുന്നോട്ട് പോകാന്‍ അനുവദിക്കരുതെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു................. പരിയാരം പഞ്ചായത്തില്‍ പൊന്നുരുക്കിപ്പാറയിലെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്ന ടയര്‍ സംസ്കരണ ഫാക്ടറി അടച്ചുപൂട്ടണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ് ആവശ്യപ്പെട്ടു............... അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ ഡോക്ടറെ ശസ്ത്രക്രിയ നടത്തുന്നതിനിടെ പുറത്താക്കല്‍ നോട്ടീസ് നല്‍കിയ പരിയാരം മെഡിക്കല്‍ കോളജ് മാനേജ്മെന്‍റിന്‍െറ നടപടി ക്രൂരമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു............... കണ്ണൂര്‍ ജില്ലാ പരിധിയില്‍ പഠിക്കുന്ന നിര്‍ധനരായ എംബിബിഎസ് വിദ്യാര്‍ഥിക്ക് സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സ്കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനിച്ചു............. ചാല പ്രദേശത്ത് സര്‍വതും നഷ്ടപ്പെട്ട വ്യാപാരികളുടെ കാര്യത്തില്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് സോളിഡാരിറ്റി എടക്കാട് ഏരിയ ആവശ്യപ്പെട്ടു........

Friday, January 18, 2013

സോളിഡാരിറ്റി ജില്ലാ സേവനകേന്ദ്രം ഉല്‍ഘാടനവും ഡയാലിസിസ് പദ്ധതി പ്രഖ്യാപനവും


സോളിഡാരിറ്റി ജില്ലാ സേവനകേന്ദ്രം ഉല്‍ഘാടനം ജമാഅത്തെ ഇസ്‌ലാമി കേരളാ അമീര്‍ ടി.ആരിഫലി നിര്‍വ്വഹിക്കുന്നു.

ഡയാലിസിസ് പദ്ധതി പ്രഖ്യാപനം : എ പി അബ്ദുല്ലക്കുട്ടി എം. എല്‍. .എ നിര്‍വ്വഹിക്കുന്നു
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൗഷാദ് മുഖ്യപ്രഭാഷണം നടത്തുന്നു.

ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിക്കുന്നു.

സോളിഡാരിറ്റി ജില്ലാ സേവനകേന്ദ്രത്തോടനുബന്ധിച്ചുള്ള കുടിവെള്ള പദ്ധതി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൗഷാദ് ഉല്‍ഘാടനം ചെയ്യുന്നു.
Add caption

ഭവനാവകാശ നിയമം നടപ്പിലാക്കണം - ടി.ആരിഫലി

കണ്ണൂര്‍: രാജ്യത്തെ മുഴുവന്‍ ഭവനരഹിതരേയും പുനരധിവസിപ്പിക്കും വിധം ശാസ്ത്രീയമായ ഭവനാവകാശ നിയമം നടപ്പിലാക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരളാ അമീര്‍ ടി.ആരിഫലി അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി സേവനകേന്ദ്രം സമര്‍പ്പണത്തോടനുബന്ധിച്ച് ചേമ്പര്‍ഹാളില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമവും വിദ്യാഭ്യാസ അവകാശ നിയമവും നടപ്പിലാക്കിയ രാജ്യത്ത് ഭരണഘടന വിഭാവന ചെയ്ത ക്ഷേമരാഷ്ട്രം യാഥാര്‍ഥ്യമാക്കുവാന്‍ സമ്പൂര്‍ണ്ണ ഭവനാവകാശ നിയമം നടപ്പിലായേ തിരൂ എന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. അബ്ദുള്‍നാസര്‍ മഅദനിയുള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ വിചാരണാ തടവുകാരുടെയും മൗലീകവകാശം സംരക്ഷിക്കാന്‍ നാം ജാഗ്രത പാലിക്കണം. നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരെ അന്യായമായി ജയിലിലടക്കുന്ന പ്രവണതയെ ചെറുക്കണമെന്നും അദ്ദേങം പറഞ്ഞു. രാജ്യത്തെ സദാചാര പ്രശ്നങ്ങള്‍ ഡല്‍ഹി സംഭവത്തോടെ ആരംഭിച്ചതല്ല. കഴിഞ്ഞ കുറേ നാളുകളായി നാം പിന്‍പറ്റുന്ന പടിഞ്ഞാറന്‍ കേന്ദ്രീകത മുതലാളിത്വ ജീവിത ശീലങ്ങളുടെ ഉപോല്‍പ്പന്നമാണ് നാം നേരിടുന്ന സദാചാര പ്രശ്നങ്ങള്‍. കുടുംബ ഭദ്രതയും സദാചാര നിഷ്ഠയും പാലിച്ചുകൊണ്ട് പുതിയ ഇന്ത്യയെ നാം കെട്ടിപ്പടുക്കണം അദ്ദേഹം പറഞ്ഞു.
ഡയാലിസിസ് പദ്ധതിയുടെ പ്രഖ്യാപനം എ.പി. അബ്ദുള്ളകുട്ടി എം.എല്‍.. നിര്‍വ്വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.. നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.ടി.കെ. മുഹമ്മദലി, ഡോ.ബി. സന്തോഷ്, ഡോ.ഡി.സുരേന്ദ്രനാഥ്, ടി.പി.ആര്‍. നാഥ്, .ടി. സമീറ, ശംസീര്‍ ഇബ്രാഹീം, ടി.കെ. ജംഷീറ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ് സ്വാഗതവും, ജില്ലാ സേവനസെക്രട്ടറി ബി. അബ്ദുള്‍ ജബ്ബാര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment