മന്ത്രിക്കെതിരെ കോടതിയലക്ഷ്യത്തിന്
കേസെടുക്കണം -സോളിഡാരിറ്റി
കേസെടുക്കണം -സോളിഡാരിറ്റി
കണ്ണൂര്‍:
സര്‍വകക്ഷി യോഗത്തില്‍ പെട്ടിപ്പാലത്ത് മാലിന്യ നിക്ഷേപം തുടരാമെന്ന
മന്ത്രിയുടെ നിര്‍ദേശം 1999 നവംബര്‍ 12ന് സമരവുമായി ബന്ധപ്പെട്ട ഹൈകോടതി
വിധിക്ക് എതിരാണെന്നും ഇതിനെതിരെ മന്ത്രിക്കെതിരെ കോടതിയലക്ഷ്യത്തിന്
കേസെടുക്കണമെന്നും സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ്
വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പെട്ടിപ്പാലം, ചേലോറ സമരങ്ങളെ പൊലീസിനെ
ഉപയോഗിച്ച് അടിച്ചൊതുക്കാനുള്ള അധികൃതരുടെ ധാര്‍ഷ്ട്യത്തിനെതിരെ പൊതുസമൂഹം
ഉണരണം.
പ്രശ്നപരിഹാരത്തിന് ദീര്‍ഘനാള്‍ കാലാവധി നല്‍കിയിട്ടും പരിഹാരം സാധിക്കാത്തവര്‍ ആറുമാസംകൊണ്ട് പരിഹാരം കാണുമെന്നത് ശുദ്ധ വഞ്ചനയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ജനപക്ഷത്തുനിന്ന് പിന്മാറുന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് സര്‍വകക്ഷി തീരുമാനം. സമരക്കാരെയും പിന്തുണക്കുന്നവരെയും തീവ്രവാദി മുദ്രകുത്തി തളര്‍ത്താമെന്നത് വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ടി.പി. ഇല്യാസ്, ഫൈസല്‍ വാരം, മുഹമ്മദ് ഷാന്‍ എന്നിവരും പങ്കെടുത്തു.

No comments:
Post a Comment